മുല്ലശ്ശേരിയിലെ പ്രവാസികൾക്ക് സ്വാഗതം

പുതിയതായി നമ്മുടെ സംഘടനയിലും കൂടാതെ ഗ്രൂപ്പിലും ചേർന്നിട്ടുള്ള സുഹൃത്തുക്കളുടെ ശ്രദ്ധക്ക്…നമ്മുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയം സംബന്ധമായ എല്ലാ പോസ്റ്റുകളും ഒഴിവാക്കുക…വർഗ്ഗീയത വളർത്തുന്ന പരാമർശങ്ങൾ പോസ്റ്റുകൾ എന്നിവ ഒഴിവാക്കുക…സെക്സ് സംബന്ധമായ വീഡിയോ ഫോട്ടോ എന്നിവയും ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു…ഇവിടെ മനുഷ്യനെ വിഭജിക്കുന്ന ജാതിയും മതവും രാഷ്ട്രീയവും ഒന്നും നമുക്ക് വേണ്ട…ഇവിടെ ഉറ്റവരെയും ഉടയവരെയും വിട്ടു ദൂരെ ജോലിക്ക് പോയ മുല്ലശ്ശേരിയിലെ പ്രവാസികൾ മാത്രമേ ഉള്ളൂ..സ്വാഗതം
നിങ്ങൾ മുല്ലശ്ശേരി പഞ്ചായത്തിൽ നിന്നും പുറംരാജ്യങ്ങളിൽ പ്രവാസിയായി ജോലി ചെയ്യുന്ന ആളാണോ ?
എങ്കിൽ നിങ്ങൾ തീർച്ചയായും ഈ സംഘടനയിൽ അംഗമാകാൻ യോഗ്യതയുള്ള ആളാണ്.
അംഗമാകാൻ വേണ്ട യോഗ്യതകൾ
1. കർശനമായും തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി പഞ്ചായത്തിലെ അംഗമായിരിക്കണം
2. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിലവിലെ വിസ സ്റ്റാറ്റസ് കോപ്പി
3. പാസ്പോര്ട്ട് കോപ്പി (മുമ്പിലെ പേജ് അതുപോലെ പിറകിലെ അഡ്രസ് പേജ് )
4. രെജിസ്ട്രേഷൻ ഫീസ് ആയിരം (1000 ) രൂപ
5. ഒരു വർഷത്തെ മെമ്പർഷിപ്പ് ഫീസ് രണ്ടായിരം രൂപ (2000 )