എം പി സി ഗ്രൂപ്പിനെ കുറിച്ച്
എല്ലാ പ്രിയപ്പെട്ട മെമ്പർമാർക്കും നമസ്കാരം
മുല്ലശ്ശേരി പ്രവാസി ഗ്രൂപ്പ് രജിസ്ട്രേഷൻ കഴിഞ്ഞിട്ട് ഇത് നാലാമത്തെ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്… 2014 ലില് തന്നെ ഫോം ചെയ്തിരുന്ന ഈ സംഘടന വളരെ കുറച്ചുപേരുമായി കൃത്യമായ സംഘടന ചട്ടങ്ങളും നിയമങ്ങളും ഒന്നുമില്ലാതെ തുടർന്നു പോന്നിരുന്നത് 2019 ഇൽ ഒരു അംഗത്തിന് സംഭവിച്ച ആക്സിഡന്റിൽ ഒരുപാട് പേരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വലിയൊരു സഹായം എത്തിക്കാൻ കഴിഞ്ഞു… അതിനുശേഷം ആണ് ഈ കൂട്ടായ്മ രജിസ്റ്റർ ചെയ്ത് ഒരു ചട്ടക്കൂടിലേക്ക് മാറ്റി സംഘടനാ തലത്തിലേക്ക് ഉയർത്തി ജനാധിപത്യ രീതിയിൽ തീരുമാനങ്ങൾ കൈകൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചത്…ഒരുപാട് മെമ്പർമാരെ സഹായിക്കാൻ നമുക്ക് സാധിച്ചു പ്രവാസികൾക്ക് പൊതുവെ ഉള്ള സന്മനസ്സ് ആണ് അതിന്റെ കാരണം…ജാതിമത രാഷ്ട്രീയ ഭേദമെന്യേ മുല്ലശ്ശേരിയിൽ നിന്നും പോയി പ്രവാസികൾ ആയി പലയിടത്തായി ചിതറിക്കിടന്ന് ജോലിചെയ്യുന്ന മുല്ലശ്ശേരിയുടെ മക്കളെ ഒരു കുടക്കീഴിൽ ചേർത്തുനിർത്തിക്കൊണ്ട് അവർക്ക് ഒരു സംരക്ഷണം ഒരുക്കിക്കൊണ്ട് മുന്നോട്ടുപോകാൻ തീരുമാനിച്ചത് ഒരുകൂട്ടം പ്രവാസികൾ തന്നെയാണ്. ഇന്ന് നമ്മുടെ ഈ കുടക്കീഴിൽ 458 ഓളം മെമ്പർമാർ ഒരേ ചിന്തയുമായി നാലാമത്തെ വർഷത്തിലേക്ക് കടക്കുകയാണ്. നമ്മുടെ ഈ സംഘടനയിൽ പല രാജ്യങ്ങളിൽ നിന്നുള്ള മെമ്പർമാരാണെന്ന് എല്ലാവർക്കും അറിയാമല്ലോ അവരെയെല്ലാം നൂലിൽ കോർത്തപോലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഒന്നിച്ചു ചേർത്തുനിർത്തിയിരിക്കുന്നു അതാണ് MPC INTERNATIONAL… കൂടാതെ അതാത് രാജ്യങ്ങളിലെ മെമ്പർമാരെ ചേർത്ത് ഒരോ ലോക്കൽ ഗ്രൂപ്പും ഫോം ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഗ്രൂപ്പുകൾ ഖത്തർ, യു എ ഇ, കുവൈറ്റ്, സൗദി, ഒമാൻ എന്നിവിടങ്ങളിൽ നിലവിലുണ്ട്.. എല്ലാ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 28 പേരെ ചേർത്ത് നമ്മുടെ ഒരു എക്സിക്യൂട്ടീവ് ബോർഡ് രൂപീകരിച്ചിട്ടുണ്ട് അതിൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവന്ന് നാട്ടിൽ സെറ്റിൽഡ് ആയ 14 പേരും ഉൾപ്പെടും.. ഈ ബോർഡ് അംഗങ്ങളാണ് നമ്മുടെ ഈ വലിയ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്നത് വർഷത്തിൽ ഒരു വട്ടം നമ്മൾ ജനറൽ ബോഡി മീറ്റിംഗ് കൂടുന്നതാണ് എല്ലാവരും പ്രവാസികൾ ആയതിനാൽ എല്ലാ അംഗങ്ങൾക്കും മീറ്റിംഗിൽ പങ്കെടുക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണ് അതുകൊണ്ടുതന്നെ നമ്മൾ വർഷത്തിൽ ജനറൽ മീറ്റിംഗ് ഓൺലൈൻ ആയി നടത്തുന്നതാണ്.. മെമ്പർഷിപ്പ് ക്യാമ്പയിന് ശേഷം മാർച്ചിലോ ഏപ്രിലോ ആണ് അത് നടത്തുക. എക്സിക്യൂട്ടീവ് ബോർഡ് ചേർന്ന് പുതിയ ഭാരവാഹികളുടെ ലിസ്റ്റ് ജനറൽബോഡിയിൽ അവതരിപ്പിച്ച് എല്ലാവരുടെയും അപ്പ്രൂവൽ എടുത്ത് മുന്നോട്ടു പോകുന്നതാണ്.. ഇതിൽ നമ്മൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ തീരുമാനങ്ങൾക്കും നമുക്ക് ജനറൽ ബോഡി മീറ്റിംഗ് വിളിക്കാൻ സാധ്യമല്ല അതിനാൽ തന്നെ ഈ 32 അംഗങ്ങൾ ചേർന്ന് എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഈ ഗ്രൂപ്പിൽ നടപ്പിൽ വരുത്തുന്നത്.. തീർച്ചയായും ചില തീരുമാനങ്ങൾ ചില മെമ്പർമാർക്ക് അനുചിതമായി തോന്നാം പക്ഷെ നമ്മുടെ വരുംകാല പ്രവർത്തനങ്ങൾ കൂടി മുൻ നിർത്തിയാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ തീരുമാനമെടുക്കുന്നത് വളരെ ജനാധിപത്യം ആയ രീതിയിലാണ് ഇത്തരം കാര്യങ്ങൾ നമ്മുടെ സംഘടനയിൽ നടത്തിക്കൊണ്ടുപോകുന്നത് ഒന്നോ രണ്ടോ പേരുടെ ഇഷ്ടങ്ങൾ അല്ല ഈ സംഘടനയുടെ തീരുമാനങ്ങൾ..അത് ഒരു കൂട്ടായ തീരുമാനമാണ്.. കൂടാതെ നമ്മുടെ ഓരോ വാട്സ്ആപ്പ് ഗ്രൂപ്പിനും അഡ്മിന്മാർ ഉണ്ട് അവരാണ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത്..മുല്ലശ്ശേരിയിലെ എല്ലാ പ്രവാസികളും ഒരു കുടക്കീഴിൽ സുരക്ഷിതരാകട്ടെ നമുക്കറിയാവുന്നവരെ നമ്മൾ തന്നെ ചേർത്ത് പിടിച്ചു നമുക്ക് മുന്നോട്ടു പോകാം..